ABOUT US

റണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കിഴക്കമ്പലം ഫൊറോനയുടെ ഭാഗമാണ് ആലുവ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ഏറ്റവും വലിയ ദേവാലയമായ ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് ദേവാലയം. 1883-ൽ 28 കുടുംബങ്ങളുമായി ആരംഭിച്ച ദൈവജന സമൂഹം ദൈവ കൃപയാൽ ഇന്ന് 1200 ഓളം കുടുംബങ്ങളുള്ള വലിയ ഇടവകയായി വളർന്നു. കൂടാതെ ഈ ഇടവകയിൽ നിന്ന് നാളിതുവരെ മൂന്ന് പുതിയ ഇടവകകൾ ജന്മമെടുത്തിട്ടുണ്ട് എന്നത് ചാരിതാർത്ഥ്യജനകമാണ്. ഇടവകയിലെ വ്യത്യസ്ത ഇടങ്ങളിലായി 6 കപ്പേളകളും പ്രശസ്തമായ നിരവധി സന്ന്യാസ ഭവനങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. ദേവാലയം സ്ഥിതി ചെയ്യുന്ന ചുണങ്ങംവേലി കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യത്തിൽ കുന്നിന് സമശീർഷനായി കിഴക്ക് ദിക്കിൽ കാണുന്നത് ഭാരതത്തിന്റെ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെ പാദസ്പർശമേറ്റ മലയാറ്റൂർ മല മാത്രമാണെന്നത് ഇടവക ജനങ്ങളുടെ അഭിമാനവും ആനന്ദവുമാണ്. വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം, ഉണർവാർന്ന പ്രാർത്ഥനകളുടെ, ത്യാഗോജ്വലമായ സമർപ്പണങ്ങളുടെ, അത്ഭുതകരമായ കൂട്ടായ്മകളുടെ,ഒരിക്കലും വറ്റാത്ത പ്രതീക്ഷകളുടെ നിദർശനമായി നിലകൊള്ളുന്നു.