St.Joseph’s Feast ( ദർശന തിരുനാൾ)

By admin

യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ഈസ്റ്ററിനു ശേഷം വരുന്ന നാലാം ഞായറഴ്ചയാണ് ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ആഘോഷമായി കൊണ്ടാടുന്നത്. ദർശന സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ് എല്ലാ വർഷവും പ്രസുദേന്തിമാരാകുന്നത്. തിരുനാളിന് ഒരുക്കമായുള്ള ഒൻപത് ദിവസത്തെ നൊവേനയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്നുള്ള വ്യാഴാഴ്ച്ച പൂർണ്ണദിന ആരാധനയുടെ ദിനമാണ്. അന്ന്‌ വൈകിട്ട് തിരുനാളിന് കൊടിയേറുന്നു. ഞായറാഴ്ച്ചയാണ് ആഘോഷമായ തിരുനാൾ കുർബാന. ശനിയാഴ്ച്ച വൈകിട്ടും ഞായറഴ്ച്ച തിരുനാൾ കുർബാനക്ക് ശേഷവുമാണ് പ്രദക്ഷിണം നടത്തപ്പെടുന്നത്.

St.Joseph’s Feast (ഊട്ടു തിരുനാൾ)

By admin

മാർച്ച് 19 യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 1987 മുതൽ എല്ലാ വർഷവും ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഇടവക ജനങ്ങളുടെ സജീവ സഹകരണത്തോടെ വിഭവസമൃദ്ധമായ നേർച്ച സദ്യ ഒരുക്കുകയും ആയിരങ്ങൾ അതിൽ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. ഇടവകയിലെ കിടപ്പുരോഗികൾക്ക് നേർച്ച ഭക്ഷണം വീടുകളിൽ എത്തിക്കുന്നു. തിരുനാൾ കുർബാനക്ക് ശേഷം നേർച്ച സദ്യ വെഞ്ചിരിക്കുകയും തിരുകുടുംബമായി തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിന് വിളമ്പി നേർച്ചസദ്യ ആരംഭിക്കുകയും ചെയ്യുന്നു.

St.Sebastian’s Feast

By admin

വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പ് പെരുനാൾ ഫെബ്രുവരി മാസത്തിലാണ് ഇടവകയിൽ ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് കൊടിയേറ്റ് ഞായർ രാവിലെ വിശുദ്ധ ബലിക്ക് ശേഷം യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുന്നു. വൈകിട്ട് യൂണിറ്റുകളിൽ നിന്ന് അമ്പുകൾ തിരിച്ചെത്തിയതിന് ശേഷം ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് മൂന്ന് അങ്ങാടിയിലേക്കുമുള്ള പ്രദക്ഷിണവും നടക്കുന്നു.