വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ
വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പ് പെരുനാൾ ഫെബ്രുവരി മാസത്തിലാണ് ഇടവകയിൽ ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് കൊടിയേറ്റ് ഞായർ രാവിലെ വിശുദ്ധ ബലിക്ക് ശേഷം യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുന്നു. വൈകിട്ട് യൂണിറ്റുകളിൽ നിന്ന് അമ്പുകൾ തിരിച്ചെത്തിയതിന് ശേഷം ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് മൂന്ന് അങ്ങാടിയിലേക്കുമുള്ള പ്രദക്ഷിണവും നടക്കുന്നു.