ഇടവക സമൂഹത്തിൻറെ കാര്യക്ഷമവും ഫലപ്രദവുമായ അജപാലനത്തിനും വ്യക്തികളും കുടുംബങ്ങളും ആദിമ ക്രൈസ്തവസഭാ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയിലും ചൈതന്യത്തിലും പ്രവർത്തന ശൈലിയിലും വളരുന്നതിനും അതുവഴി ഇടവക സമൂഹത്തെ കൂട്ടായ്മ നിറഞ്ഞ ഒരു സമൂഹമായി രൂപപ്പെടുത്തുന്നതിനും സഹായകമായ രീതിയിലാണ് കുടുംബ യൂണിറ്റുകളുടെ പ്രവർത്തനം. സ്‌നേഹത്തിലധിഷ്ഠിതവും ശുശ്രൂഷാമനോഭാവത്തോട് കൂടിയതുമായ പ്രവർത്തന ശൈലിയാണ് കുടുംബ യൂണിറ്റുകൾ എന്നും പുലർത്തുന്നത്.
18 യൂണിറ്റുകളാണ് ഇടവകയിലുള്ളത്, എല്ലാ മാസവും മുൻ നിശ്ചയപ്രകാരമുള്ള വീട്ടിൽ എല്ലാ യൂണിറ്റ് അംഗങ്ങളും ഒരുമിച്ചു കൂടുകയും പ്രാർത്ഥനയിലും ബൈബിൾ വായനയിലും വചന വിചിന്തനത്തിലും തുടർന്നുള്ള പൊതുയോഗത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. യൂണിറ്റ് മദ്ധ്യസ്ഥരുടെ തിരുനാൾ ദിനം അതതു യൂണിറ്റുകളുടെ നേതൃത്വത്തിൽ , തിരുനാൾ ദിനത്തോടടുത്തു വരുന്ന ഞായറാഴ്ച്ച പള്ളിയിൽ രാവിലെ 6 . 30 ന്റെ വി.കുർബാനയോട് കൂടി ആഘോഷമായി കൊണ്ടാടുന്നു. ഇടവകയിലുള്ള വിവിധ സന്യാസ ഭവനങ്ങളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് വിവിധ യൂണിറ്റുകളുടെ ആനിമേറ്റർമാരായി സേവനം ചെയ്യുന്നുണ്ട്.