മാർച്ച് 19 യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ

വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 1987 മുതൽ എല്ലാ വർഷവും ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഇടവക ജനങ്ങളുടെ സജീവ സഹകരണത്തോടെ വിഭവസമൃദ്ധമായ നേർച്ച സദ്യ ഒരുക്കുകയും ആയിരങ്ങൾ അതിൽ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. ഇടവകയിലെ കിടപ്പുരോഗികൾക്ക് നേർച്ച ഭക്ഷണം വീടുകളിൽ എത്തിക്കുന്നു. തിരുനാൾ കുർബാനക്ക് ശേഷം നേർച്ച സദ്യ വെഞ്ചിരിക്കുകയും തിരുകുടുംബമായി തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിന് വിളമ്പി നേർച്ചസദ്യ ആരംഭിക്കുകയും ചെയ്യുന്നു.